തൃശ്ശൂർ : കുന്നംകുളം നഗരസഭയുടെ പുതിയ കൗൺസിലിന്റെ ആദ്യ യോഗം ബഹളത്തിൽ കലാശിച്ചു. തുറക്കുളം മത്സ്യമാർക്കറ്റ് വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎംപി കൗൺസിലർമാർ ചെയർപേഴ്സന്റെ ഡയസിന് മുൻപിൽ പ്രതിഷേധം നടത്തി.
വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ചർച്ചക്ക് അവസരം നൽകണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് കുറച്ചുസമയം യോഗനടപടികൾ തടസപ്പെട്ടു. പിന്നീട് ചെയർപേഴ്സന്റെ ഇടപെടലിനെ തുടർന്ന് സ്ഥിതി ശാന്തമായി. തുടർന്നാണ് യോഗം പുനരാരംഭിച്ചത്.






