Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല നട 20-ന് അടയ്ക്കും; തീർത്ഥാടകർക്ക് രണ്ട് ദിവസം കൂടി ദർശനം നടത്താം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: മകരവിളക്ക് ഉത്സവം സമാപിച്ചതോടെ ശബരിമല ക്ഷേത്രനട ഈ മാസം 20-ന് അടയ്ക്കും. തീർത്ഥാടകർക്ക് ഇനി രണ്ട് ദിവസം കൂടി ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.ഇന്ന് ശബരിമലയിൽ കളമെഴുത്ത് ചടങ്ങും വിളക്കെഴുന്നള്ളിപ്പും നടക്കും.ശരംകുത്തിയിലേക്കാണ് വിളക്കെഴുന്നള്ളിപ്പ് നടത്തുക. 19-ന് രാത്രി മാളികപ്പുറത്ത് കുരുതി ചടങ്ങും നടക്കും.ഇന്ന് മാത്രമേ തീർത്ഥാടകർക്ക് നെയ്യഭിഷേകം നടത്താൻ കഴിയുകയുള്ളൂ. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ഇന്ന് കളഭാഭിഷേകവും നടക്കും.

19-ന് രാത്രി മേൽശാന്തി വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് 20-ന് പുലർച്ചെ 3-ന് നട വീണ്ടും തുറക്കും. രാജകോട്ടാരത്തിലെ പ്രതിനിധി ദർശനം നടത്തിയതിന് ശേഷം രാവിലെ 6.30 ഓടെ ക്ഷേത്രനട അടയ്ക്കും.തിരുവാഭരണം ഉൾപ്പെടുന്ന പേടകത്തിന്റെ മടക്കയാത്രയും ഇതോടൊപ്പം നടക്കും. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 17-ന് രാത്രി ഏഴ് മണി വരെ 49,21,401 തീർത്ഥാടകർ സന്നിധാനത്ത് ദർശനം നടത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു.മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി പമ്പയിലേക്ക് ആയിരം ബസുകൾ അനുവദിച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer