Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഞ്ഞൂർ പാർക്കാടി പൂരത്തിന് കൊടിയേറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: അഞ്ഞൂർ പാർക്കാടി പൂരത്തിന് ഇന്ന് ഔപചാരികമായി കൊടിയേറി. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷമായിരുന്നു കൊടിയേറ്റം ചടങ്ങ്. ക്ഷേത്രം ഊരാളൻ തോട്ടപ്പായ മനക്കൽ ശങ്കരൻ നമ്പൂതിരി, സജീഷ് നമ്പൂതിരി എന്നിവർ ശ്രീകോവിലിൽ നിന്ന് പൂജിച്ച് നൽകിയ കൊടിക്കൂറ, ക്ഷേത്രം കോമരം രാജേഷ് കുട്ടഞ്ചേരിയുടെ നേതൃത്വത്തിൽ ദേശവാസികൾ ചേർന്ന് ക്ഷേത്രമുറ്റത്തെ അരയാലിൽ ഉയർത്തി.തുടർന്ന് കലം കരിക്കൽ ചടങ്ങുകളും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.

ഉത്സവ ഒരുക്കങ്ങളുടെ ഭാഗമായി ക്ഷേത്രപരിസരത്ത് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.അഞ്ഞൂർ പാർക്കാടി പൂരം ജനുവരി 25 ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. വിവിധ അനുഷ്ഠാനങ്ങൾ, കലാപരിപാടികൾ, ആചാരങ്ങൾ എന്നിവയോടെ പൂരം സമുചിതമായി നടത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer