Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്ബി കോളജ് പൂർവ്വ വിദ്യാർഥി മഹാസംഗമം 26ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശേരി എസ് ബി കോളജ് പൂർവ്വ വിദ്യാർഥികളുടെ മഹാസമ്മേളനം ഇരുപത്തിയാറിനു വൈകിട്ട് അറിനു കോളജ് അങ്കണത്തിൽ നടക്കും. ആർട്സ്  ബ്ലോക്കിന് മുൻവശം സജ്ജീകരിക്കുന്ന പ്രത്യേക വേദിയിലാണ് ഇത്തവണത്തെ സമ്മേളനം നടത്തുന്നത്. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. അലൂമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം. മാത്യു അധ്യക്ഷത വഹിക്കും.

പൂർവ്വ വിദ്യാർഥികളായ മുൻ മന്ത്രി പി.ജെ. ജോസഫ് എംഎൽഎ, ചലച്ചിത്ര നടനും നിർമാതാവുമായ പ്രേം പ്രകാശ് എന്നിവരെ ആദരിക്കും. 1976-ൽ പഠനം പൂർത്തിയാക്കിയ ഗോൾഡൻ ജൂബിലി ബാച്ചിനെയും 2001-ൽ പഠനം പൂർത്തിയാക്കിയ സിൽവർ ജൂബിലി ബാച്ചിനെയും ഈ വർഷം വിരമിക്കുന്ന അധ്യാപക-അനധ്യാപകരെയും സമ്മേളനത്തിൽ പ്രത്യേകമായി ആദരിക്കും. മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ പ്രിൻസിപ്പൽ ഡോ. പ്രഫ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ സമ്മാനിക്കും.

ചങ്ങനാശേരി എം എൽ എ ജോബ് മൈക്കിൾ, ചങ്ങനാശേരി നഗരസഭാധ്യക്ഷൻ ജോമി ജോസഫ്, നിരണം അതിരൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാവേലിക്കര ബിഷപ് മൂർ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കോശി നൈനാൻ, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ബ്രിഗേഡിയർ ഒ.എ. ജെയിംസ് എന്നിവർ സമേളനത്തിൽ സംസാരിക്കും. 

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix