തൃശ്ശൂർ: അന്നനാട് പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുല്ലിന് തീ പിടിച്ചു. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി തീയണച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. അന്നനാട് ചെറപ്പണത്ത് ജോണിയുടെ പറമ്പിലെ പുല്ലുകള്‍ക്കാണ് തീപിടിച്ചത്.
സമീപത്ത് നിരവധി വീടുകള്‍ ഉള്ള മേഖലയായതിനാല്‍അപകട സാധ്യതയേറെയായിരുന്നു. വേഗത്തില്‍ തീ നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സീനിയര്‍ ഓഫീസര്‍ പി.ഒ.വര്‍ഗ്ഗീസ്, എ.വി.രെജു, പി.എസ്. സന്തോഷ് കുമാര്‍, സി. ജയകൃഷ്ണന്, പി.എസ്. മിഥുന്, പി.എ. മജീദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.






