തൃശ്ശൂർ: ഗുരുവായൂര്‍ തെക്കേനടയിലെ ശ്രീകൃഷ്ണ റെസിഡന്‍സിക്ക് സമീപം ഇന്ന് രാവിലെ 8.30ഓടെ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാണിപ്പയ്യൂര്‍ സരോജത്തില്‍ പുരുഷോത്തമന്‍, ഭാര്യ സരോജം, സഹോദരി രമണി എന്നിവരാണ് പരിക്കേറ്റത്.
അടൂര്‍ പറക്കോടി ചരുവില്‍ അനന്തു ഓടിച്ച കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും ഗുരുതരമായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ മുതുവട്ടൂരിലെ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ടെമ്പിള്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് ഏകദേശം 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.






