Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒരുമാസം നീണ്ടു നിൽക്കുന്ന റിപ്പബ്ലിക് സദസ്സിനു തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഇന്ത്യൻ റിപ്പബ്ലിക്കിന് 75 വര്ഷം പൂർത്തിയാകുന്ന വേളയിൽ വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി എല്ലാ ഗ്രന്ഥ ശാലകളിലും റിപ്പബ്ലിക്ക് സദസ്സ് എന്ന പേരിൽ ഒരുമാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുകയാണ്. പ്രസ്തുത പരിപാടിയുടെ ഭാഗമായി അന്നനാട് ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച അക്ഷരകരോൾ ജനകീയമായി.

ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.ഡി പോൾസൺ അക്ഷര കരോൾ ഫ്ലാഗോഫ് ചെയ്തു. ഉദ്ഘടന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. എം ഹരിദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.എ നാരായണൻ, വായനശാല സെക്രട്ടറി ജിനേഷ് അബ്രഹാം, വൈസ് പ്രസിഡന്റ് ഗിരിജ ഉണ്ണി എന്നിവർ സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് നടന്ന ജനപ്രീതിനിധികൾക്കുള്ള സ്വീകരണത്തിന് മറുപടിയായി കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് മനോജ് കെ.സി, വൈസ് പ്രസിഡന്റ് മോളി തോമസ് , ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പല്ലിശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗം എം ആർ രവി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സുബ്രൻ, ലൈജു ഡെന്നി എന്നിവർ സംസാരിച്ചു.

ഫെബ്രുവരി 1 നു വൈകിട്ട് 5 മണിക്ക് അന്നനാട് വായനശാലയുടെ നവീകരിച്ച പഴയ മന്ദിരത്തിൽ ചുമർചിത്ര പ്രദർശനം നടക്കും. ആധാർ ഐ.ഡി ക്ക് ലോഗോ തയ്യാറാക്കിയ ചാലക്കുടി സ്വദേശി അരുൺ ഗോകുലിനെ ചടങ്ങിൽ ആദരിക്കും എന്ന് സംഘാടക സമിതി ചെയർപേഴ്സൺ മോളി തോമസും ജനറൽ കൺവീനർ പി ആർ ഭാസ്ക്കരനും അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer