Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോഹന്‍ലാല്‍, തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തുടരും എന്ന ബ്ലോക്കബ്സ്റ്റര്‍ ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന L366 എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ പോലീസ് വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്തു.

മോഹന്‍ലാല്‍ താടി വടിച്ച് മീശ പിരിച്ചുള്ള തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആഘോഷിക്കപ്പെട്ടിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് എന്ന വാര്‍ത്തകള്‍ പുറത്തു വന്നത് മുതല്‍ മോഹന്‍ലാല്‍ പോലീസ്സ് വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മശ ഉപയോഗിച്ച് ആരാധകര്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു.

എന്നാല്‍ ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ യൂണിഫോമിലാണെങ്കിലും ആരാധകര്‍ പ്രതീക്ഷിച്ചതിലും നിന്നും തീര്‍ത്തും വ്യത്യസ്തമായി ചിത്രം ഒരു കോമഡി ഫാമിലി എന്റര്‍ടൈനര്‍ ആണെന്ന് സൂചിപ്പിക്കുന്നത് പോലെ വളരെ രസകരമായൊരു നില്‍പ്പാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍. ടക്ക് ഇന്‍ ചെയ്യാതെ, ബൂട്ട് കയ്യില്‍ പിടിച്ച് കാലില്‍ റബര്‍ ചെരുപ്പ് അണിഞ്ഞുകൊണ്ട് പിന്നോട്ട് ചാഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിനെ ഈ രൂപത്തില്‍ കാണുമെന്ന് കരുതിയില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

ഏതായാലും പോസ്റ്റര്‍ ഇതിനകം മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. പോസ്റ്ററില്‍ നല്‍കിയിട്ടുള്ള മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ഇപ്പോള്‍ മറ്റൊരു ചര്‍ച്ചാവിഷയം. ‘സ്‌നേഹത്തിന്റെ പ്രതിരൂപമായ മനുഷ്യന്‍ ടി എസ് ലൗലജനെ’ അവതരിപ്പിക്കുന്നു. മീര ജാസ്മിനാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer