Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോളജ് തല മോഡൽ പാർലമെന്റ് അസംപ്‌ഷൻ കോളജിൽ നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശേരിയിൽ കേരള ഗവണ്മെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് സംഘടിപ്പിക്കുന്ന കോളജ് തല മോഡൽ പാർലമെന്റ് ചങ്ങനാശേരി അസംപ്‌ഷൻ ഓട്ടോണോമസ് കോളജിൽ നടന്നു. വിദ്യാർഥികളിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇരുപത്തിരണ്ടോളം കോളജുകളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് ഉദ്ഘാടനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മോഡൽ പാർലമെന്റിന്റെ ക്രമീകരണം പിജി ഡിപ്പാർട്മെന്റ് ഓഫ് ഹിസ്റ്ററി ആൻഡ് റിസർച് സെന്ററാണ് ഒരുക്കിയത്.

ചരിത്ര വിഭാഗം മേധാവി ഡോ. സി.ലൂന, കോഓർഡിനേറ്റർ രഹന ജോർജ് എന്നിവർ ആശംസകൾ പറഞ്ഞു. കേരള നിയമസഭ റിട്ട. ജോയിന്റ് സെക്രട്ടറി ജി.പി.ഉണ്ണികൃഷ്ണൻ, റിട്ട. അഡീഷനൽ സെക്രട്ടറി ഡി.അനിൽ എന്നിവർ വിധികർത്താക്കളായി.

Recent News

Advertisement
WhiteswanTV Footer