തൃശ്ശൂർ: മേലഡൂർ ജംഗ്ഷനിൽ വെച്ച് മേലഡൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വലിയപറമ്പ് സ്വദേശി പനവടലി വീട്ടിൽ തപസ് വേലു (37) എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ജനുവരി 24-ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
പത്ര ഏജൻ്റായ മേലഡൂർ സ്വദേശി പ്ലാശ്ശേരി വീട്ടിൽ വർഗ്ഗീസ് പത്രം എടുക്കാൻ വന്നപ്പോഴാണ് സംഭവം. പ്രതി വാക്കത്തി പോലുള്ള മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത്.ആക്രമണത്തിനിടെ വർഗ്ഗീസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് ചെന്ന് തടഞ്ഞു നിർത്തി വെട്ടി ഗുരുതരപരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് വർഗ്ഗീസിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മാള പോലീസ് സ്റ്റേഷനിൽ കേസെടുതത്ത് ‘ശാസ്ത്രീയമായി നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. തപസ് വേലു മാള പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപടിക്കേസിലെ പ്രതിയാണ്. ഡി വൈ എസ് പിമാരായ സി എൽ ഷാജു (ഇരിങ്ങാലക്കുട), വി കെ രാജു (ചാലക്കുടി), മാള പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സജിൻ ശശി, എസ് ഐ റഷീദ്, ജി എസ് ഐ കെ.ആർ.സുധാകരൻ, ജി എ എസ് ഐ നജീബ്, സ്ക്വാഡ് അംഗങ്ങളായ ഇ എസ് ജീവൻ, കെ കൃഷ്ണദാസ്, തൃശ്ശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ ജി എസ് ഐ മാരായ സതീശൻ മടപ്പാട്ടിൽ, പി എം മൂസ, പി ജയകൃഷ്ണൻ , ജി എ എസ് ഐ മാരായ എ യു റെജി, സൂരജ് വി ദേവ്, ഷിജോ തോമസ്, സി പി ഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.




