Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നരിക്കുനി- സി.എം മഖാം – കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നരിക്കുനി, പടനിലം, സി.എം മഖാം നിവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിന് ഒടുവിൽ പരിഹാരം. കോഴിക്കോട്- സിവിൽ സ്റ്റേഷൻ- കുന്ദമംഗലം- പടനിലം- സി.എം മഖാം- നരിക്കുനി റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ആറ് വർഷമായി ഈ റൂട്ടിൽ മുടങ്ങിക്കിടന്ന സർവീസാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തരമായ ഇടപെടലിനെ തുടർന്ന് വീണ്ടും ട്രാക്കിലാകുന്നത്. ഫെബ്രുവരി 2 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. താമരശ്ശേരി ഡിപ്പോയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. രാവിലെ താമരശ്ശേരിയിൽ നിന്ന് പുറപ്പെട്ട് പൂനൂർ, എളേറ്റിൽ വട്ടോളി വഴി 8:50-ന് നരിക്കുനിയിൽ എത്തും.

നരിക്കുനിയിൽ നിന്ന് പുറപ്പെട്ട് പടനിലം, സി.എം മഖാം, കുന്ദമംഗലം, സിവിൽ സ്റ്റേഷൻ വഴി 9:50-ന് കോഴിക്കോട് എത്തും. വൈകുന്നേരം: 5:10-ന് കോഴിക്കോട് നിന്ന് തിരിച്ച് സിവിൽ സ്റ്റേഷൻ, കുന്ദമംഗലം, സി.എം മഖാം, നരിക്കുനി വഴി താമരശ്ശേരിയിൽ സർവീസ് അവസാനിക്കും.

തുടക്കത്തിൽ ഒരു ട്രിപ്പ് മാത്രമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും, യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് വരും ദിവസങ്ങളിൽ ഈ റൂട്ടിൽ മുഴുവൻ സമയ സർവീസുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കെ എസ് ആർ ടി സി ക്ക് മുൻപ് സർവീസ്‌ ഉണ്ടായിരുന്ന റൂട്ടാണ് ഇത് സിവിൽ സ്റ്റേഷൻ യാത്രക്കാർക്ക് വലിയ ആശ്വാസമാണ് പുനരാരംഭിച്ച സർവീസ്.

Recent News

Advertisement
WhiteswanTV Footer