തൃശ്ശൂർ: നഗരസഭയും പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷനും സംയുകതമായി സംഘടിപ്പിച്ച പൗലോസ് താക്കോൽക്കാരന്റെ 33ാം ചരമ വാർഷിക അനുസ്മരണവും പുരസ്കാര സമർപ്പണവും ഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണുകാടൻ ഉദ്ഘാടനം നിർവ്വഹിച്ചു. പൗലോസ് താക്കോൽക്കാരൻ പുരസ്കാരം ചാലക്കുടി എസ്. എച്ച്. കോളേജ് പ്രിൻസിപ്പൽ. സിസ്റ്റർ ഡോ ഐറിനു ഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണുകാടൻ സമർപ്പിച്ചു.
ചാലക്കുടി നഗരസഭ രാജീവ് ഗാന്ധി ടൌൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ധനസഹായ സമർപ്പണം നഗരസഭ വൈസ് ചെയർമാൻ കേ വി പോൾ നിർവ്വഹിച്ചു. നഗരസഭ പ്രതിപക്ഷ പാർലിമെന്ററി പാർട്ടി നേതാവ് ജിൾ ആന്റണി, ഫൌണ്ടേഷൻ ചെയർമാൻ അഡ്വ സി ടി. സാബു, സെക്രട്ടറി യു എസ് അജയകുമാർ, ട്രെഷറർ അഡ്വ പി ഐ മാത്യു , സുഭാഷ് ചന്ദ്രദാസ്, പൗലോസ് താക്കോൽക്കാരന്റെ പത്നി ശോശാമ്മ പൗലോസ് എന്നിവർ സംസാരിച്ചു. രാവിലെ സൗത്ത് ജംഗ്ഷനിലെ നഗരസഭ പൗലോസ് താക്കോൽക്കാരൻ പാർക്കിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി.




