തൃശൂർ: കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെമ്മണ്ണൂർ മമ്പ്രമ്പത്തയിൽ വിജയന്റെ മകൻ വിപിൻ (ഇരുപത്തിനാല്) ആണ് മരിച്ചത്. കൂനംമൂച്ചി സെന്റ് തോമസ് യു പി സ്കൂളിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സ്കൂളിന്റെ വാർഷികാഘോഷത്തിന് മുന്നോടിയായി ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം ഒരുക്കുന്നതിനായി എത്തിയതിനിടെയാണ് വിപിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൂണ്ടലിലെ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഗുരുവായൂരിൽ നിന്നുള്ള പോലീസ് സംഘവും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ബ്രഹ്മകുളം എ ആർ എസ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരണപ്പെട്ട വിപിൻ.






