തൃശ്ശൂർ: കാര്‍മല്‍ കോളജില്‍ കൊമേഴ്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ‘ ഹെന്‍ഫ 2കെ26’ എന്ന പേരില്‍ മാനേജ്‌മെന്റ് ഫെസ്റ്റ് നടത്തി. നടനും ചാക്യാര്‍കൂത്ത് കലാകാരനുമായ വിനീത് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിന്‍ഷ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
മാനേജ്‌മെന്റ് ഗെയിമുകള്‍, ട്രഷര്‍ ഹണ്ട്, ആര്‍ജെ ഹണ്ട്, ഷൂട്ടൗട്ട്, നൃത്തമത്സരം, ഇ-ഫുട്‌ബോള്‍ എന്നിവ നടക്കും. കൊമേഴ്‌സ് ആന്‍ഡ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡീന്‍ ഡോ.പി.രമ, ഐക്യുഎസി അംഗം ഡോ.മായ മാത്യു, യൂണിയന്‍ ചെയര്‍മാന്‍ ജൂഡ് ബിജു, കൊമേഴ്‌സ് എച്ച്ഒഡി എ.വി.അമൃത എന്നിവര്‍ പ്രസംഗിച്ചു.




