Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോക കാൻസർ ദിനം ജില്ലാതലത്തിൽ ആചരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല പരിപാടി പാലക്കാട് അസിസ്റ്റന്റ് കളക്ടർ രവി മീണ ഉദ്ഘാടനം ചെയ്തു. “ഒരുമിക്കാം; സമാനതകൾ ഇല്ലാതെ” എന്നതാണ് ഈ വർഷത്തെ ലോക കാൻസർ ദിന സന്ദേശം.

കാൻസർ ബാധിച്ച് ജീവിക്കുന്ന ഓരോ വ്യക്തിയും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, അതിനാൽ കാൻസർ രോഗികളോടുള്ള പരിചരണവും സേവനങ്ങളും വ്യക്തിഗതമായി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഈ വർഷത്തെ സന്ദേശം ഊന്നിപ്പറയുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അസിസ്റ്റന്റ് കളക്ടർ വ്യക്തമാക്കി.

“ആരോഗ്യ ആനന്ദം അകറ്റാം അർബുദം” എന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൽ മികച്ച സേവനം കാഴ്ചവച്ച കരുണ മെഡിക്കൽ കോളേജ്, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നെന്മാറ അവിറ്റിസ് ഹോസ്പിറ്റൽ, ഒറ്റപ്പാലം വെൽഫെയർ ട്രസ്റ്റ്, തങ്കം ഹോസ്പിറ്റൽ ഓഫ് പി.എം.ആർ.സി, പാലക്കാട് ഗവ. മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി എന്നിവയെ ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ ആദരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ നഴ്‌സിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്കായി ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്ക് അസിസ്റ്റന്റ് കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ, ജില്ലാ ആശുപത്രിയിലെ തിരഞ്ഞെടുത്ത കാൻസർ രോഗികൾക്ക് “കൂട്ടം – കുടുംബ കൂട്ടായ്മ” ചാരിറ്റബിൾ സൊസൈറ്റി പാലക്കാട് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പോഷകാഹാര കിറ്റുകളും വിതരണം ചെയ്തു.

ബ്ലഡ് ബാങ്ക് കോർഡിനേറ്ററും ജില്ലാ ഇൻചാർജുമായ അഷറഫ് ആലേങ്ങാട്, ജില്ലാ പ്രസിഡന്റ് അജി പ്രസാദ് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
പാലക്കാട് ജില്ലാ ആശുപത്രി ഐ.പി.പി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. റോഷ് ടി.വി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറും കാൻസർ കെയർ പ്രോഗ്രാമുകളുടെ ജില്ലാ നോഡൽ ഓഫീസറുമായ ഡോ. കാവ്യ കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. ബിന്ദു തോമസ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എ.കെ. അനിത, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. അഹമ്മദ് അഫ്‌സൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി. കൃഷ്ണദാസ്, ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. കെ.ആർ. ദീപു, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്. സയന, ജില്ലാ ലാബ് ഓഫീസർ ഇൻചാർജ് എൻ. ഷാഹിൻ, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻചാർജ് സി. ലക്ഷ്മി, ടെക്‌നിക്കൽ അസിസ്റ്റന്റ് മനോജ് സി.കെ. കുമാർ, പാലിയേറ്റീവ് കെയർ പ്രോഗ്രാം കോർഡിനേറ്റർ വി. കൃഷ്ണപ്രിയ, ജില്ലാ മെഡിക്കൽ ഓഫീസിലെ പ്രോഗ്രാം ഓഫീസർമാർ, നഴ്‌സിംഗ് ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ, നഴ്‌സിംഗ് വിദ്യാർത്ഥികൾ, കാൻസർ രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer