മലപ്പുറം: താനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്വിഷൻ 2030 പദ്ധതി നടപ്പാക്കാൻബ്ലോക്ക് തല ആസുത്രണ സമിതി യോഗം തിരുമാനിച്ചു. ഇതിൻ്റെ ഭാഗമായിബ്ലോക്ക് പഞ്ചായത്തിനെ ഒറ്റ യൂണിറ്റായി പരിഗണിച്ച് വിവിധ മേഖലകളിൽ ന്യുതന പദ്ധതികൾ ആവിഷ്കരിക്കും. കേന്ദ്ര- സംസ്ഥാന ഫണ്ടുകൾക്ക് പുറമേവിവിധ സർകാറിതരഎജൻസികളെയും വകുപ്പുകളെയും പദ്ധതിയിൽ പങ്കാളികളാക്കും. ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ആസുത്രണ സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പുത്തടം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് നസ്റിൻ മണ്ണിങ്ങൽഅധ്യക്ഷയായി. ആസുത്രണ സമിതി ഉപാദ്ധ്യക്ഷൻ ഇസ്മായിൽ പത്തംമ്പാട് പദ്ധതി വിശദികരണം നടത്തിബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ തൊട്ടിയിൽ സൈതലവി.ഡോ. ഷഹ്ന നിഷാദ്, അംഗം കെ കെ ഷൗക്കത്തലി സെക്രട്ടറി വി വിജയ കുമാർ, ബ്ലോക്ക് ആസൂത്രണ സമിതി അംഗങ്ങളായ ഒ രാജൻ, മുജീബ് താനാളൂർ, സുബൈർ ഇളയേടത്ത് കെ എ ജലീൽ മൊയ്തിൻ ഇളയോടത്ത് വി ഇസ്മായിൽ ഹാജി എന്നിവർ സംസാരിച്ചു.






