തൃശ്ശൂർ: ഒമ്പതാമത് തൃശൂർ ജില്ല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് നോട്ടര്‍ ഡാം സ്കൂൾ വെട്ടിക്കുഴിയിൽ വെച്ച് നടത്തി. വി യു ഉണ്ണികൃഷ്ണൻ ,പ്രസിഡൻറ് തൃശ്ശൂർ ജില്ലാ ത്രോബോൾ അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ആകാശ് എം, സെക്രട്ടറി തൃശ്ശൂർ ജില്ലാ ത്രോബോൾ അസോസിയേഷൻ എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ എം ഐ സി ഇംഗ്ലീഷ് സ്കൂൾ കൈപ്പമംഗലവും പെൺകുട്ടികളുടെ വിഭാഗത്തിൽ എസ് എൻ വിദ്യാഭവൻ ചന്ദ്രാപ്പിന്നി ജേതാക്കളായി.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ നോട്ടർ ഡാം സ്പോർട്സ് ക്ലബ് രണ്ടാം സ്ഥാനം കൈവരിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ജി എച്ച് എസ് എസ് എടവിലങ് കൊടുങ്ങല്ലൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ പ്ലേ ബോൾ സ്പോർട്സ് ക്ലബ്ബും ജി എച്ച് എസ് എസ് എടവിലങ്ങും മൂന്നാം സ്ഥാനം നേടി.




