തൃശ്ശൂർ: മാള സെന്റ് തെരേസാസ് കോളേജ്,സുവർണ്ണ ജൂബിലി സമാപന ആഘോഷവും പൂർവവിദ്യാർത്ഥി മഹാസംഗമവും ഫെബ്രുവരി 14ന് ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങും പൂർവവിദ്യാർത്ഥി മഹാസംഗമവും കോളേജ് ക്യാമ്പസിലും സ്നേഹഗിരിയിലുമായി നടക്കും അന്നേ ദിവസം. രാവിലെ 9 മണിക്ക് കോളേജ് ക്യാമ്പസിൽ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് സ്നേഹഗിരിയിൽ സമാപിക്കും.
കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്‌സ് കോംപ്ലക്‌സിൻ്റെ തറക്കല്ലിടൽ കർമ്മം സ്നേഹഗിരിയിൽ നടക്കുന്ന സമാപന സമ്മേളന വേദിയിൽ നടക്കും. സെന്റ് തെരേസാസ് മാനേജറുമായ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി യുടെ അദ്ധ്യക്ഷതയിൽ, ദേവമാതാ പ്രോവിൻസ് പ്രൊവിൻഷ്യൽ റവ. ഡോ. ജോസ് നന്തിക്കര ശിലാസ്ഥാപന ആശിർവാദ കർമ്മം നിർവഹിക്കും.
കായിക മേഖലയിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങളായ ദ്രോണാചാര്യ ടി. പി. ഔസേപ്പ് മാസ്റ്റർ പ്രശസ്ത അത്ലറ്റിക്സ് കോച്ചും ജി. വി. രാജാ അവാർഡ് ജേതാവുമായ സുഭാഷ് ജോർജ്, രാഷ്ട്രീയ വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സമാപന യോഗത്തിൽ പങ്കെടുക്കും.രാവിലെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ടെറേകോട്ട എന്ന സംഘടനയുടെ ഉദ്ഘാടനം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത നിർവഹിക്കുന്നതായിരിക്കും.
പൂർവ വിദ്യാർത്ഥി മഹാ സംഗമത്തിൽ പങ്കെടുക്കുവാൻ 9778420747 ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മാനേജർ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി,പ്രിൻസിപ്പൽഡോ. അൽഫോൺസ് ലിഗോറി, പ്രസിഡന്റ് ടെറ കോട്ട ഡോക്ടർ ആൻ്റണി , തോമസ് കെ ജെ,വർഗ്ഗീസ് ആൻ്റണി, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




