Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചരിത്രം കുറിക്കാൻ കൊച്ചിന്‍ ക്യാൻസർ ആന്റ് റിസര്‍ച്ച് സെന്റര്‍ 

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രണ്ടാം പിണറായി സർക്കാരിന്റെ ഏറ്റവും പുതിയ, വികസന മുന്നേറ്റത്തിന്റെ പുതിയൊരു നാഴികകല്ല് കൂടെ ഇന്ന് നാടിനു സമർപ്പിക്കാനൊരുങ്ങുകയാണ്. കൊച്ചിൻ കാൻസർ ആന്റ് റിസർച്ച് സെന്റർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. നാടിന്റെ ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന്, സെന്റർ സന്ദർശിച്ച ശേഷം മന്ത്രി രാജീവ് പറയുകയുണ്ടായി. കളമശേരിയിൽ 12.63 ഏക്കറിൽ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

ഒമ്പതു നിലകളുള്ള കാൻസർ റിസർച്ച് സെന്ററിൽ ഐസിയു ഉൾപ്പെടെ 451 കിടക്കകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 100 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക സ്‌കാനിങ്, എക്‌സറേ, റേഡിയേഷൻ ഉപകരണം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. 16 ലിഫ്റ്റുകൾ, അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകൾ, 550 കാറുകൾക്ക് പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടെന്നത് ശ്രദ്ധേയമാണ്. ഇവിടെ ചികിത്സ മാത്രമല്ല കാൻസർ ഗവേഷണവും ഇവിടെ ലക്ഷ്യമിടുന്നു എന്നതും ഒരു പ്രത്യേകതയാണ്. ഗവേഷണ ആവശ്യങ്ങൾക്കായി മാത്രമായി 10,000 ചതുരശ്ര അടി സ്ഥലം വേറെയുമുണ്ട്.

ഇതിൽ ഒന്ന് ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്. എ.ഐ. സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2050 ൽ കേരളം പൂർണമായും കാർബൺ ന്യൂട്രൽ ആവുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. അതിനു കൂടി സഹായകമാകുന്ന ഒരു ഗ്രീൻ ബിൽഡിങ് ആണ് കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ.

കേരളത്തിലാദ്യമായി ‘ എഡ്ജ് ’ സർട്ടിഫിക്കറ്റ് (ഗ്രീൻ ബിൽഡിങ്) നേ‌ടിയ കെട്ടിടമാണ് സിസിആർസിയുടേത്. ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളർ വഴിയാണ് ലഭിക്കുന്നത്. 500 കിലോവാട്ട് വൈദ്യുതിക്കുളള സംവിധാനം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. 34 ശതമാനം വൈദ്യുതി ലാഭിക്കാൻ കഴിയും. കെട്ടിടത്തിന്റെ 25 ശതമാനം കാർബൺലെസാണ്. ഇൻകെൽ എന്ന കമ്പനിയാണ് നിർമാണത്തിന്റെ മേൽനോട്ടം

കാൻസർ രോഗികൾക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഒരുപാട് രോഗികൾക്ക് ഇതാശ്വാസമാകുമെന്ന കാര്യത്തിൽ സംശയമില്ല.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ ഇടതുസർക്കാരിന്റെ കാലത്താണ് കാൻസർ സെന്റർ നിർമ്മാണമാരംഭിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. കിഫ്ബി വഴി 385 കോടി രൂപ ചിലവഴിച്ചാണ് ഈ അത്യാധുനിക സംവിധാനം പൂർത്തീകരിക്കുന്നത്.

റോബോട്ടിക്‌സ് സർജറിക്കും ഫോട്ടോൺ തെറാപ്പിക്കുമുൾപ്പെടെ പ്രാപ്തമാക്കാൻ കഴിയും വിധത്തിലാണ് നിർമ്മാണം. ഒപ്പം കാൻസർ ഗവേഷണവുമായി ബന്ധപ്പെട്ട് സ്റ്റാർട്ടപ്പുകൾക്കുൾപ്പെടെ സ്ഥലവും ലഭ്യമാക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.
കിഫ് ബി പദ്ധതിവഴി ഇത്രയേറെ വികസന പദ്ധതികൾ സംസ്ഥാനത്ത് കൊണ്ട് വന്ന മറ്റൊരു സർക്കാർ ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാൻ സാധിക്കും.

കേരളത്തിലെ ഏറ്റവും പുതിയ കാൻസർ സെന്റർ ചരിത്രത്തിൽ തന്നെ ഇടം പിടിക്കുമെന്നു കാര്യത്തിൽ സംശയമില്ല. പിണറായി സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ തന്നെ നിരവധി വികസന പരിപാടികളും അതുപോലെ തന്നെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വികാസങ്ങളും കൊണ്ടുവന്നത് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ്. കേരളത്തിൽ ഉള്ളവർ മുതൽ പ്രവാസി മലയാളികൾക്ക് വരെ സഹായങ്ങൾ നൽകി ജനങ്ങൾക്ക് സേവനം നൽകുകയാണ് പിണറായി സർക്കാർ.

2025 ഓടെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറുമെന്നാണ് സർക്കാർ ഉൾപ്പടെ എല്ലാവരും പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണവും ധനസഹായവും നൽകി ചേർത്തുനിർത്തുന്ന പിണറായി സർക്കാരിന്റെ രീതിയും ശ്രദ്ധിക്കപ്പെടാതെ പോക്കരുത്. കഴിഞ്ഞ 10 വർഷക്കാലം കേരളത്തിനും ജനങ്ങൾക്കും വേണ്ടി സർക്കാർ നൽകിയ സേവനങ്ങൾ തുടര്ഭരണത്തിലേക്ക് നയിക്കുമെന്ന് തന്നെ പറയാം. ഇത്രയും കാലം കേരളത്തിന് വേണ്ടി സർക്കാർ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ശക്തമായ മറുപടിയായി എണ്ണി എണ്ണി പറയാൻ ധാരാളം വികസനങ്ങൾ ധാരാളം ഉണ്ടെന്നതാണ് യാഥാർഥ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix