തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ഫെബ്രുവരി പതിനാലിന് രാവിലെ ജറുശലേമിലും കോട്ടോൽ ഒറ്റപ്പിലാവിലും സ്വീകരണങ്ങൾ സംഘടിപ്പിക്കും.രാവിലെ ഒൻപതിന് ജറുശലേമിലും ഒൻപതരയ്ക്ക് കോട്ടോൽ ഒറ്റപ്പിലാവിലുമാണ് സ്വീകരണ പരിപാടികൾ നടക്കുന്നത്. ഇരുകേന്ദ്രങ്ങളിലുമായി വിപുലമായ സംഘാടക സമിതി യോഗങ്ങളും നടത്തി. യോഗങ്ങൾ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം എൻ സത്യൻ ഉദ്ഘാടനം ചെയ്യുതു.
പരിപാടികളിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം എൻ കെ ഹരിദാസൻ,സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ആർ ബിനോഷ്,സി പി ഐ ലോക്കൽ സെക്രട്ടറി പി കെ രവീന്ദ്രൻ,എൻ സി പി മണ്ഡലം പ്രസിഡന്റ് പി സി സണ്ണി,സി പി ഐ എം നേതാക്കളായ വി സി ഷാജൻ, പി സി ചന്ദ്രൻ, വി എസ് സിദ്ധാർത്ഥൻ, യദു കൃഷ്ണ, പി എം അലി,എ വൈ ഹമീദ്, നിതിൻ വിജയൻ, മുരളി മുകുന്ദൻ, മിൻറോ റെനി, ഷൈലജ അരുൺദാസ്, കെ കെ സുനിൽ കുമാർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ സജിത് തുടങ്ങിയവർ പങ്കെടുത്തു.






