Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആരോഗ്യം ആനന്ദം ‘വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആരോഗ്യം ആനന്ദം ‘വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുപാലക്കാട്: ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം – വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യനില മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ആധുനിക ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണരീതി, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, സമഗ്ര ആരോഗ്യപരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്, മാസ് യോഗ സെഷന്‍, യോഗാ ഡാന്‍സ്, ഫ്‌ലാഷ് മോബ്, സൂമ്പാ ഡാന്‍സ് എന്നിവ സംഘടിപ്പിച്ചു. പൊതുജനങ്ങളില്‍ ആരോഗ്യബോധം വളര്‍ത്തുന്നതിനും യുവതലമുറയെ സജീവമായി ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തുന്നതിനും ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ രവി മീണ പറഞ്ഞു.

പാലക്കാട് കോട്ടമൈതാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ബി. രാജു അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആഗ്‌നസ് ക്ലീറ്റസ് വിഷയാവതരണം നടത്തി. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.സി. കവിത മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പ്രദീപ്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എസ്. സുനിത, ‘വൈബ് ഫോര്‍ വെല്‍നസ്’ ക്യാമ്പയിന്‍ നോഡല്‍ ഓഫീസര്‍ കെ. ശ്രീവിലാസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വിവിധ ആയുഷ് വകുപ്പ്–നാഷണല്‍ ആയുഷ് മിഷന്‍ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix