Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവകേരളം കര്‍മ്മപദ്ധതി; ആലത്തൂര്‍ മണ്ഡലത്തില്‍ മെൻസ്ട്രുൽ കപ്പ് വിതരണം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സ്ത്രീ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി നവകേരളം കര്‍മ്മപദ്ധതി– ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു.

ആദ്യഘട്ടമായി ആലത്തൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ തിരഞ്ഞെടുത്ത 200 വിദ്യാര്‍ത്ഥിനികള്‍ക്കാണ് മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തത്. മാസിക ശുചിത്വത്തില്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍–കോളേജ് വിദ്യാര്‍ത്ഥിനികളെയും നെറ്റ് സീറോ പഞ്ചായത്തുകളെയും കേന്ദ്രീകരിച്ചാണ് തുടര്‍ ഘട്ടങ്ങളില്‍ വിതരണം നടത്തുക.

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി. സൈതലവി വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണന്‍ അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കണ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വരുണ്‍, ഹരിത കേരള മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.എ. വീരാസാഹിബ്, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer