ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ. ആർത്തവ കപ്പുകളുടെ വാർഷിക ഉൽപ്പാദന ശേഷി 50 ലക്ഷമായി ഉയർത്തി. ആക്കുളത്തെ ഫാക്ടറിയിലെ നിർമാണ യൂണിറ്റ് നവീകരിച്ച് ഉൽപ്പാദന ശേഷി 30 ലക്ഷമാക്കി വർധിപ്പിച്ചതോടെയാണ് ഈ നേട്ടം കൈവരിച്ചത്. നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണവും പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ രീതികളും പ്രോത്സാഹിപ്പിക്കാനാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര ഉൽപ്പാദന ശേഷി ശക്തിപ്പെടുത്തുന്നതും […]
Read more
