കോട്ടയം: കൈപ്പുഴമുട്ടിന് പടിഞ്ഞാറ് വശത്തുണ്ടായ ദാരുണമായ ഓട്ടോറിക്ഷ അപകടത്തിൽ വെച്ചൂർ കാമിശ്ശേരി സ്വദേശി കെ.പി ജോസഫ് (പാച്ചി ജോസഫ്) മരണപ്പെട്ടു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ ജിജോ കാരാപ്പള്ളിയെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്.




