സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുന്നംകുളം മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കുന്നംകുളം മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ടുവെച്ചുകൊണ്ട് എ സി മൊയ്തീൻ നയിക്കുന്ന മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് പ്രൗഢമായ തുടക്കം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കൺവീനർ ടി പി രാമകൃഷ്ണൻ ജാഥ ഉദ്ഘാടനം ചെയ്തു.

സി പി ഐ ലോക്കൽ സെക്രട്ടറി പി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റനായി എ സി മൊയ്തീൻ എം എൽ എയും, വൈസ് ക്യാപ്റ്റനായി പ്രേംരാജ് ചൂണ്ടലാത്തും, മാനേജറായി എം എൻ സത്യനും പ്രവർത്തിക്കുന്നു.

സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി കെ വാസു, എം ബാലാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എഫ് ഡേവീസ്, കെ ഡി ബാഹുലേയൻ മാസ്റ്റർ, സി പി ഐ ജില്ലാ കമ്മിറ്റി അംഗം കെ ടി ഷാജൻ, എൻ സി പി ജില്ലാ സെക്രട്ടറി ഇ എ ദിനമണി, ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ, നഗരസഭ ചെയർമാൻ സൗമ്യ അനിലൻ, മുൻ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം ടി സി ചെറിയാൻ എന്നിവർ ജാഥയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സംഘാടക സമിതി കൺവീനർ വി കെ ബാബുരാജ് സ്വാഗതം പറഞ്ഞു.കുന്നംകുളം മണ്ഡലത്തിലെ വികസന നേട്ടങ്ങളും ഭാവി പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് മുന്നേറ്റ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement