Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കിഴക്കഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് ഇൻസിനറേറ്റർ കൈമാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: നവകേരളം കര്‍മ്മപദ്ധതി യുടെ ഭാഗമായി ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഴക്കഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് ഇൻസിനറേറ്റർ കൈമാറി. വിദ്യാർത്ഥിനികളുടെ ആർ‍ത്തവ ശുചിത്വം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സൗഹൃദ മാലിന്യ നിർമാർജനം പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്ഥാപിച്ച ഇൻസിനറേറ്ററിന്റെ സ്വിച്ച് ഓൺ കര്‍മ്മം കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ നിർവഹിച്ചു.
പരിപാടിയിൽ ഹരിത കേരളം മിഷൻ ആലത്തൂർ ബ്ലോക്ക് കോർഡിനേറ്റർ പി.എ. വീരാസാഹിബ് പദ്ധതി വിശദീകരണം നടത്തി.

പരിസ്ഥിതിക സുസ്ഥിരതയും ആർ‍ത്തവ ശുചിത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ ശുചിത്വ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ വിദ്യാർത്ഥിനികളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം പരിസ്ഥിതി മലിനീകരണം കുറയ്ക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പി.ടി.എ പ്രസിഡന്റ് എം. അശോകൻ അധ്യക്ഷത വഹിച്ചു. ആലത്തൂർ ബ്ലോക്ക് അംഗം യു. അഷറഫ്, വാർഡ് അംഗം ഷീബ ഗംഗാധരൻ, എച്ച്.എസ്.എസ് ടി സീനിയർ അസിസ്റ്റന്റ് സി.എൽ മേരി, കിഴക്കഞ്ചേരി വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സമീദ, സ്റ്റാഫ് സെക്രട്ടറി ജി. സുരേഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പദ്ധതി നടപ്പിലാക്കുന്നതോടെ വിദ്യാർത്ഥിനികൾക്ക് കൂടുതൽ സുരക്ഷിതവും ശുചിത്വപരവുമായ അന്തരീക്ഷം ഉറപ്പാകുമെന്ന് രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix