കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പിടിയിൽ. കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ ഹസീനയാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ ഡാൻസാഫ് സംഘവും ശാസ്താംകോട്ട പോലീസും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് നടപടി.
മൈനാഗപ്പള്ളി അൻവർശേരി പ്രദേശത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് 21 ഗ്രാം എംഡിഎംഎ കണ്ടെത്തി. ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് കടത്തിയതാണെന്ന് പ്രതി പൊലീസിനോട് മൊഴി നൽകി.
അറസ്റ്റിലായ ഹസീനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.






