മുംബൈ: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനിയും നാല് വർഷം കൂടി കാത്തിരിക്കണം, പക്ഷേ ഇപ്പോഴെ 22 ലക്ഷത്തിന്റെ കാർ സന്തം. പറഞ്ഞു വരുന്നത് 14കാരനായ ഇന്ത്യയുടെ പുത്തൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ കാര്യമാണ്. കഴിഞ്ഞ ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗിന് സമ്മാനമായി ലഭിച്ച ടാറ്റാ കര്‍വ്വ് കാര്‍ ഒടുവില്‍ വൈഭവിന് സ്വന്തം. 2025 ഐപിഎല്ലിലെ ‘സൂപ്പർ സ്ട്രൈക്കർ ഓഫ് ദ സീസൺ’ പുരസ്‌കാരത്തിന് അര്‍ഹമായതോടെയാണ് 22 ലക്ഷം രൂപ വിലവരുന്ന ടാറ്റ കർവ്വ് വൈഭവിന് സമ്മാനമായി ലഭിച്ചത്. ടാറ്റ കർവ്വിന്‍റെ ടോപ്പ് വേരിയന്‍റിന് ഡൽഹിയിൽ ഏകദേശം 22 ലക്ഷം രൂപയിലധികം ഓൺ-റോഡ് വില വരും. ഇതിനോടകം തന്നെ ക്രിക്കറ്റിലെ പല റെക്കോർഡുകളും ഈ 14കാരൻ കടപുഴക്കി കഴിഞ്ഞിട്ടുണ്ട്.




