സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിരൂരിൽ നവവധുവിന്റെ വീട്ടിൽ എംഡിഎംഎ ഒളിപ്പിച്ച യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂരിൽ കാറിലും നവവധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ ഒളിപ്പിച്ച യുവാവ് പിടിയിൽ. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പൊലീസ് പിടികൂടിയത്. തിരൂർ പൊറ്റിലത്തറയിൽ കാറിൽ ഇരിക്കുകയായിരുന്ന ഷിബാൻ ഇവിടെയെത്തിയ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നി ഇയാളെ പിടികൂടി കാർ പരിശോധിച്ചപ്പോഴാണ് ഗിയർ ലിവറിനുസമീപം ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

തുടർന്ന് ചോദ്യം ചെയ്യലിലാണ് കൊടയ്ക്കൽ ഭാഗത്തുള്ള വധുവിന്റെ വീട്ടിലെ മുകൾനിലയിലുള്ള മണിയറയിലെ ശുചിമുറിയിലും എംഡിഎംഎ ഉള്ളതായി ഇയാൾ പറഞ്ഞത്. യൂറോപ്യൻ ക്ലോസറ്റിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ആകെ 1.55 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്. ഷിബാൻ സ്വകാര്യ ആശുപത്രിയിലെ തെറാപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement