സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

46 മില്യൺ കാഴ്ചക്കാരുമായി തെന്നിന്ത്യൻ റെക്കോർഡ് സൃഷ്ടിച്ച് രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “റായ് റായ് രാ രാ” ഗാനം; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ “റായ് റായ് രാ രാ” ഗാനം കാഴ്ചക്കാരുടെ എണ്ണത്തിൽ തെന്നിന്ത്യൻ റെക്കോർഡ് സൃഷ്ട്ടിച്ചു മുന്നേറുന്നു. പുറത്ത് വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 46 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ ഗാനം സ്വന്തമാക്കിയത്. അഞ്ചു ഭാഷകളിലായാണ് ഗാനം ഇത്രയധികം കാഴ്‌ചകരെ സ്വന്തമാക്കിയത്. 46.1 മില്യൺ കാഴ്ചക്കാർക്കൊപ്പം 8 ലക്ഷത്തിലധകം ലൈക്‌സും ഈ ഗാനം നേടിയെടുത്തു.

എ ആർ റഹ്മാൻ ഈണം പകർന്ന ഈ ഗാനത്തിന് തെലുങ്കിൽ വരികൾ രചിച്ചത് അനന്ത ശ്രീറാം ആണ്. എ ആർ റഹ്മാൻ തന്നെയാണ് ഈ ഗാനം തെലുങ്കിൽ ആലപിച്ചിരിക്കുന്നത്. “വാ വാ വീരാ” എന്ന വരികളോടെ മലയാളത്തിലും എത്തിയ ഗാനത്തിന്റെ മലയാളം പതിപ്പ് രചിച്ചത് സിജു തുറവൂരും ആലപിച്ചത് ജിതിൻ രാജുമാണ്. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.

29.21 മില്യൺ കാഴ്ചക്കാരെയാണ് ഗാനത്തിന്റെ തെലുങ്ക് പതിപ്പ് നേടിയത്. ഇതോടെ ഈ ചിത്രത്തിലെ ആദ്യ ഗാനമായ “ചികിരി ചികിരി” സൃഷ്‌ടിച്ച റെക്കോർഡ് ആണ് ഈ പുത്തൻ ഗാനം മറികടന്നത്. 29.1 മില്യൺ കാഴ്ചക്കാരെയാണ് “ചികിരി ചികിരി” ആദ്യ 24 മണിക്കൂറിൽ നേടിയത്. രാം ചരണിന്റെ തകർപ്പൻ നൃത്തവും ഗംഭീര ഊർജവും സ്ക്രീൻ സാന്നിധ്യവുമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. എ ആർ റഹ്മാൻ നൽകിയ അസാമാന്യമായ ഊർജം പകരുന്ന ഈണവും ഗാനത്തെ ട്രെൻഡ് ആക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജാനി മാസ്റ്ററുടെ നൃത്ത സംവിധാനത്തിൽ ഒരുങ്ങിയ ഈ ഗാനത്തിലെ രാം ചരണിന്റെ ഓരോ നൃത്ത ചുവടും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സംവിധായകൻ ബുച്ചി ബാബു സന, ഈ ഗാനത്തെ തന്റെ സിഗ്നേച്ചർ ശൈലിയിൽ ഉള്ള മേക്കിങ് കൊണ്ടും, അമ്പരപ്പിക്കുന്ന സിനിമാറ്റിക് ഫ്രെയിമുകളും ഉപയോഗിച്ച് ഗംഭീര ദൃശ്യ വിരുന്നാക്കി മാറ്റിയിട്ടുണ്ട്.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement