മുംബൈ: ഐസിസി ടി20 റാങ്കിങ്ങില്‍ റെക്കോര്‍ഡ് കുതിപ്പ് നടത്തി മലയാളി താരം സഞ്ജു സാംസണ്‍. സൂപ്പര്‍ 9 പോരാട്ടങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഐസിസി ഇറക്കിയ റാങ്കിങ്ങില്‍ ഒറ്റയടിക്ക് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 40-ാം സ്ഥാനത്തെത്തി. അവാസന മത്സരത്തില്‍ കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടത്തിയ ഐതിഹാസിക പോരാട്ടമാണ് സഞ്ജുവിന് തുണയായത്. ഇപ്പോഴും അഭിഷേക് ശര്‍മ്മ തന്നെയാണ് ഒന്നാമത്.



