സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബൈക്കും ലോറിയും കൂട്ടിയിടിച്ച് തെയ്‌ക്വാൻഡോ താരത്തിന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഒലവക്കോട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ തെയ്‌ക്വാൻഡോ താരമായ ഷിഹാഫ് ഷേക്ക് (25) മരിച്ചു. മുതലമട ചുള്ളിയാർമേട് സ്വദേശിയായ ഷിഹാഫ് സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. താണാവ് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ലോറി എതിർദിശയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന് തെറിച്ചുവീണ ഷിഹാഫിന്റെ തലയിലൂടെ ലോറി കയറിയിറങ്ങിയതായാണ് വിവരം.

സംസ്ഥാന തല തെയ്‌ക്വാൻഡോ മത്സരങ്ങളിൽ സ്വർണം നേടിയിട്ടുള്ള ഷിഹാഫ് പിന്നീട് ദേശീയ തല മത്സരങ്ങളിലും പങ്കെടുത്തിരുന്നു. അദ്ദേഹം ഗവണ്മെന്റ് വിക്ടോറിയ കോളേജിലെ മൂന്നാം വർഷ സൈക്കോളജി ബിരുദ വിദ്യാർത്ഥിയായിരുന്നു. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാൻ വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പിതാവ്: ഷേക്ക് മുസ്തഫ.
മാതാവ്: ജാസ്മിൻ ഷേക്ക് (മുതലമട ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ്).
സഹോദരങ്ങൾ: ഷജിന ഷേക്ക്, ഷഹന ഷേക്ക്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.