ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് ഗലാത്സരെ- ലിവര്‍പൂള്‍, ന്യൂകാസില്‍- ബാഴ്സലോണ, അറ്റ്ലാന്റ- ബയേണ്‍ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ്- ടോട്ടനം മത്സരങ്ങള്‍ അരങ്ങേറും. ലെവര്‍കൂസന്‍- ആഴ്സണല്‍ പോരാട്ടം നാളെയാണ്.
പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം ഈ മാസം 12നാണ്. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ പ്ലേ ഓഫ് പോരാട്ടത്തിന്റെ രണ്ട് പാദങ്ങളിലും അട്ടിമറിച്ചെത്തുന്ന ഗ്ലിംറ്റാണ് ഇത്തവണത്തെ കറുത്ത കുതിരകള്‍.






