തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈവോള്‍ട്ടേജ് പോരാട്ടം നടക്കുന്ന തിരുവനന്തപുരം നേമം മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കെഎസ്യു നേതാവും തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെയാണ് കോണ്‍ഗ്രസ് നിലവില്‍ പരിഗണിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ട വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് വൈഷ്ണ.
മന്ത്രി വി ശിവന്‍കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമാണ് നേമത്ത് യഥാക്രമം സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികള്‍. മുമ്പ് ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലം കൂടിയായ നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെല്ലാം വിമുഖത കാണിക്കുന്നതാണ് പുതിയ ആളെ പരീക്ഷിക്കാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതരാക്കുന്നത്.






