സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇനി പാകിസ്ഥാന്റെ ഭാവി ഇന്ത്യ തീരുമാനിക്കും; ‘ധുരന്ധർ പ്രതികാരം’ മലയാളം ട്രെയ്‌ലർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്ത്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ഹിന്ദി ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാൾ വലിയ വരവേൽപ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ലഭിക്കുമെന്ന സൂചനയാണ് ട്രെയ്‌ലറിനു ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ കൂടി രണ്ടാം ഭാഗം പുറത്തു വരുന്നത് കൊണ്ട് തന്നെ, ആദ്യ ഭാഗം നേടിയതിനേക്കാൾ വലിയ വിജയമാണ് ഈ രണ്ടാം ഭാഗത്തിലൂടെ അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, 2026 മാർച്ച് 19 നാണ് ആഗോള റിലീസായി എത്തുന്നത്.

ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ‘ധുരന്ധർ പ്രതികാരം’ ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. ജസ്കിരത്, ഹംസ എന്നീ ഇരട്ട അവതാരങ്ങളിൽ രൺവീർ സിങ്ങിനെ ട്രെയിലറിൽ അവതരിപ്പിക്കുന്നു.

തന്ത്രപ്രധാനനായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐഎസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൌധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗംഭീര ആക്ഷൻ, മൂർച്ചയുള്ള ഡയലോഗുകൾ, തിയേറ്ററിലുടനീളം ആരാധകരെ ത്രസിപ്പിക്കാൻ രൂപകൽപ്പന ചെയ്ത നിമിഷങ്ങൾ എന്നിവയുള്ള ട്രെയ്‌ലർ, അഭൂതപൂർവമായ കാൻവാസിൽ ഒരുക്കിയ ഒരു പ്രതികാര കഥയുടെ സൂചനയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ജസ്‌കീരത് സിംഗ് എന്ന ഈ കേന്ദ്ര കഥാപാത്രം, ഏത് സാഹചര്യത്തിലാണ് ഹംസ അലി മസാരി ആകാൻ നിർബന്ധിതനാക്കുന്നത് എന്നും, ഈ കഥാപാത്രം പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവികാസങ്ങളുമാണ് രണ്ടാം ഭാഗത്തിന്റെ ഇതിവൃത്തം. ആദ്യ ഭാഗത്തിൽ പ്രേക്ഷകർ കണ്ടതിൽ നിന്ന് എന്ത് മാറ്റമാണ് ഹംസ അലി മസാരിയുടെ ജീവിതത്തിൽ ഉണ്ടാകുന്നതെന്ന് ആക്ഷൻ, സസ്‍പെൻസ് എന്നിവ കോർത്തിണക്കി ഇതിലൂടെ അവതരിപ്പിക്കുന്നു.

ധൈര്യം, ഇന്ധനം, മാറ്റം എന്നിവയിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ഒരു പ്രതികാര കഥയെയാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ‘ദുരന്ധർ പ്രതികാരം’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്.

ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. 2026 മാർച്ച് 19 ന് ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ അജ്ഞാതരായ പുരുഷന്മാരുടെ കഥയുടെ ചുരുളഴിയുന്നു. പിആർഒ – ശബരി

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.