Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്: രാജ്മോഹൻ ഉണ്ണിത്താൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മലവെള്ളപ്പാച്ചിലിൽ ഈട്ടി തടി ആയാലും തേക്കായാലും ഒലിച്ചുപോകുമെന്ന ഉപമയും അദ്ദേഹം ഉപയോഗിച്ചു.

എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച അദ്ദേഹം, എംഎൽഎ സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് എംപിമാരുടെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. സീറ്റ് ആവശ്യപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു ഡി എഫ് ഇത്തവണ ശക്തമായ വിജയം നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. യു ഡി എഫ് ബാലികേറാ മലയെന്നു കരുതുന്ന മണ്ഡലങ്ങളിലും ഇത്തവണ വിജയം നേടുമെന്നും 117 സീറ്റുകളിൽ മുന്നണി വിജയിക്കുമെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇപ്പോഴും കൊഴിഞ്ഞുപോക്ക് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix