ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കേരളത്തിൽ ആകെ 2.70 കോടി വോട്ടർമാരുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ഇതിൽ 4.24 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. സംസ്ഥാനത്ത് 100 വയസിന് മുകളിൽ പ്രായമുള്ള 1571 വോട്ടർമാരുമുണ്ട്. കൂടാതെ കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉണ്ടാകുക.
തിരഞ്ഞെടുപ്പ് വലിയ ജനാധിപത്യ ഉത്സവമാണെന്നും അതിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.






