ആലപ്പുഴ: സി.പി.എം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.
സുധാകരൻ തയ്യാറാണെങ്കിൽ എൻ.ഡി.എയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും, ചർച്ചകൾക്ക് താൻ തന്നെ മുൻകൈ എടുക്കുമെന്നും എൻ.ഡി.എ സംസ്ഥാന കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
ചേർത്തലയിൽ നടന്ന ബി.ഡി.ജെ.എസ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.






