Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോൺഗ്രസ് വിട്ടവർക്ക് തിരിച്ചു വരാം: ചെറിയാൻ ഫിലിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിവിധ ഘട്ടങ്ങളിൽ പല കാരണത്താൽ കോൺഗ്രസ് വിട്ടവർക്ക് തിരിച്ചു വരാനുള്ള സുവർണ്ണാവസരമാണ് ഇപ്പോഴുള്ളത് എന്ന് ചെറിയാൻ ഫിലിപ്പ്. എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഇവർ ഗാഢമായി ചിന്തിക്കണം.

കോൺഗ്രസിൽ ഉടൻ സ്ഥാനമാനങ്ങളൊന്നും ലഭിക്കില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാവുകയും പാർട്ടി കൂറു തെളിയിക്കുകയും ചെയ്താൽ ഭാവിയിൽ ഇവർക്കെല്ലാം അർഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പാണ് എന്ന് അദ്ധേഹം പറഞ്ഞു.

സി.പി.എം പുറമ്പോക്കിൽ അപമാനം സഹിച്ചു കഴിയുന്ന,കോൺഗ്രസിൽ ദീർഘകാല പാരമ്പര്യവും വേരുകളും സൗഹൃദബന്ധങ്ങളും ഉള്ളവർ മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer