കോഴിക്കോട്: എംകെ മുനീർ എംഎൽഎയുടെ വീടിന് ജപ്തി ഭീഷണി. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്നാണ് നടപടി. 49 ലക്ഷം രൂപയുടെ വായ്പയാണ് ബാക്കി ഉള്ളത്. നടക്കാവ് ക്രോസ് റോഡിലെ മുനീറിന്റെ ‘ക്രസന്റ് ഹൗസ്’ എന്ന വീടിനാണ് ബാങ്ക് നോട്ടീസ് നൽകിയത്. മാർച്ച് 31നകം തുക അടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കും എന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. മുനീറിന്റെ പേരിലുള്ള രണ്ട് വായ്പകളിൽ ഒന്നിന്റെ തുക ഇതിനകം തന്നെ അടച്ചിട്ടുണ്ട്. രണ്ടാമത്തെ വായ്പയാണ് ഇപ്പോൾ കുടിശ്ശികയായി തുടരുന്നത്. സംഭവം രാഷ്ട്രീയരംഗത്ത് ചർച്ചയായിരിക്കുകയാണ്.






