സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോട്ടലിലെ കവർച്ച; ഒരു മാസത്തിനു ശേഷം പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുക്കത്തെ ഹോട്ടലിൽ മോഷണം നടത്തിയ പ്രതിയെ മുക്കം പോലീസ് പിടികൂടി. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സുരേഷിനെയാണ് പോലീസ് പാലക്കാട് വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 9-ാം തീയതി പുലർച്ചെ 4 മണിയോടെ മുക്കം–അരീക്കോട് റോഡിലെ പുഴയോരം ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലിന്റെ വാതിൽ തകർത്താണ് പ്രതി അകത്ത് കയറിയത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും ധർമ്മപ്പെട്ടിയിലെ പണവും മോഷ്ടിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ മുമ്പും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. റംസാൻ മാസമായതിനാൽ ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു. നവീകരണ പ്രവർത്തനങ്ങൾക്ക് തൊഴിലാളികൾക്ക് നൽകാനായി സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. പ്രതിയെ മുക്കത്ത് എത്തിച്ച ശേഷം ഇന്ന് ഹോട്ടലിൽ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു. എസ്.ഐ ശ്രീരാഗ് ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.