Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2026ല്‍ ഗോദ്റെജിന്‍റെ പുതിയ സ്മാര്‍ട്ട് എസികള്‍ വിപണിയിലേക്ക്; ലക്ഷ്യം 30 മുതല്‍ 40 ശതമാനം വരെ വളര്‍ച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യമൊട്ടാകെ വേനല്‍ കടുത്തു തുടങ്ങുന്ന സാഹചര്യത്തില്‍ ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ അപ്ലയന്‍സസ് ബിസിനസ് വിഭാഗം 2026ലേക്കുള്ള പുതുക്കിയതും ഭാവിയിലേക്ക് സജ്ജമാക്കിയതുമായ എയര്‍ കണ്ടീഷണര്‍ പോര്‍ട്ട്ഫോളിയോ പുറത്തിറക്കി.

2026ലെ ഈ വേനല്‍ക്കാല പോര്‍ട്ട്ഫോളിയോയില്‍ ഒന്ന് മുതല്‍ നാല് ടണ്‍ വരെയുള്ള സ്പ്ലിറ്റ് എസികള്‍, കാസറ്റ് എസികള്‍, ടവര്‍ എസികള്‍, വിന്‍ഡോ എസികള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന ടണ്‍ ശേഷിയുള്ള മോഡലുകള്‍ക്കാണ് ഇതില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. 5-സ്റ്റാര്‍, 3-സ്റ്റാര്‍ എനര്‍ജി റേറ്റിംഗുകളില്‍ ലഭ്യമായ ഈ ഉല്‍പ്പന്നനിരയില്‍ സ്മാര്‍ട്ട് എസികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള സമീപനത്തിന്‍റെ ഭാഗമായി സ്മാര്‍ട്ട് പോര്‍ട്ട്ഫോളിയോയില്‍ വിപ്ലവകരമായ ഒരു മാറ്റമാണ് ബ്രാന്‍ഡ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ എസി വിപണിയില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ‘സ്മാര്‍ട്ട് സിങ്ക് ടെക്നോളജി’ ഇതിന്‍റെ പ്രത്യേകതയാണ്. സ്മാര്‍ട്ട് സിങ്ക് സൗകര്യമുള്ള വൈ-ഫൈ എനേബിള്‍ഡ് ഗോദ്റെജ് എസികള്‍ക്ക് മുറിയിലെ സ്മാര്‍ട്ട് ഫാനിനെ സ്വയം നിയന്ത്രിക്കാനും സാധിക്കും. ഇതിലൂടെ രാത്രിയില്‍ ഫാന്‍ ഓണ്‍ ചെയ്യാനോ ഓഫ് ചെയ്യാനോ ഉപഭോക്താക്കള്‍ എഴുന്നേല്‍ക്കേണ്ടി വരുന്നില്ല. മികച്ച ഉറക്കം നല്‍കാനായി എസി തന്നെ ഫാനിന്‍റെ വേഗതയും സ്വയം നിയന്ത്രിക്കും.

സ്മാര്‍ട്ട് സിങ്കിന് പുറമെ ഐഒടി സൗകര്യമുള്ള ഈ എസികളില്‍ എളുപ്പത്തിലുള്ള ഊര്‍ജ്ജ നിരീക്ഷണം, ഫില്‍ട്ടര്‍ ക്ലീനിംഗ് അലേര്‍ട്ടുകള്‍, ഓണ്‍/ഓഫ് ടൈമറുകള്‍, സ്മാര്‍ട്ട് ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡിസൈനിന് മുന്‍ഗണന നല്‍കുന്ന ഗോദ്റെജിന്‍റെ ശൈലി വിളിച്ചോതുന്നതാണ് പുതിയ ഇയോണ്‍ മാഗ്നസ് സീരീസ്. ഗ്ലോസ് ബ്ലാക്ക്, മാറ്റ് സില്‍വര്‍, ഷാംപെയ്ന്‍ ഗോള്‍ഡ്, എലഗന്‍റ് വൈറ്റ്, മിറര്‍ ഫിനിഷ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. കൂടാതെ സ്ലീക് ഗ്രേ നിറത്തിലുള്ള ഇയോണ്‍ നിംബസ്, മോണോലിത്തിക് ഇയോണ്‍ റീഗാലിസ് എസികളും പോര്‍ട്ട്ഫോളിയോയിലുണ്ട്.

‘ഉപഭോക്താക്കള്‍ക്ക് അര്‍ത്ഥവത്തായ മൂല്യം ഉറപ്പാക്കുന്ന നൂതന ആശയങ്ങളാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കാതല്‍ എന്ന് ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പ് അപ്ലയന്‍സസ് ബിസിനസ് മേധാവി കമല്‍ നന്ദി പറഞ്ഞു. എസി വിപണിയില്‍ വലിയ വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നിട്ടും ഗോദ്റെജ് എസികള്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു. തങ്ങളുടെ മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെയും സുതാര്യമായ അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്‍റിയുടെയും വിപുലമായ വിപണന ശൃംഖലയുടെയും പിന്‍ബലത്തില്‍ ഈ വേനല്‍ക്കാലത്ത് 30 മുതല്‍ 40 ശതമാനം വരെ വളര്‍ച്ചയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ചില്‍ തന്നെ കടുത്ത ചൂട് രേഖപ്പെടുത്തിയതിനാല്‍ വരാനിരിക്കുന്ന വേനല്‍ക്കാലം കഠിനമായിരിക്കുമെന്നും തങ്ങളുടെ എഐ അധിഷ്ഠിത എസികള്‍ മികച്ച കൂളിംഗും ഒപ്പം ഊര്‍ജ്ജക്ഷമതയും ഉറപ്പാക്കുമെന്നും ഗോദ്റെജ് അപ്ലയന്‍സസ് എസി വിഭാഗം പ്രൊഡക്റ്റ് ഗ്രൂപ്പ് ഹെഡ് സബ്യസാചി ഗുപ്ത പറഞ്ഞു. മികച്ച എയര്‍ ?????, ഫോര്‍ വേ സ്വിംഗ് തുടങ്ങിയ സവിശേഷതകളും ഈ എസികളിലുണ്ട്.

ഗ്യാസ് റീഫില്ലിംഗ്, ടെക്നീഷ്യന്‍ വിസിറ്റ്, റിമോട്ട് റീപ്ലേസ്മെന്‍റ് എന്നിവയുള്‍പ്പടെയുള്ള അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്‍റി, ലളിതമായ ഇഎംഐ സൗകര്യങ്ങള്‍, സീറോ ഡൗണ്‍ പേയ്മെന്‍റ് ഓപ്ഷനുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലുടനീളമുള്ള അംഗീകൃത സ്റ്റോറുകളിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഗോദ്റെജ് എസികള്‍ ലഭ്യമാണ്.

Tags :

Recent News

Advertisement