ബിയര്‍ കുടിക്കുന്നവര്‍ക്ക് കുടവയറുണ്ടാകുമെന്ന് പറയുന്നത് സത്യമാണോ?
ഇതില്‍ അല്പം വാസ്തവമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണമെന്താണെന്നല്ലേ? . ബിയറില്‍ കലോറി വളരെ കൂടുതലാണ്. ഒരു സാധാരണ ബിയറില്‍ ഏകദേശം 150 മുതല്‍ 200 വരെ കലോറി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിലെത്തുമ്പോള്‍ ശരീരം അത് കൊഴുപ്പായി സംഭരിക്കാന്‍ തുടങ്ങുന്നു. ഈ കൊഴുപ്പ് ആദ്യം അടിഞ്ഞുകൂടുന്നത് വയറിന് ചുറ്റുമാണ്.
ബിയര്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. വയറിന് ചുറ്റുമുള്ള ഈ കൊഴുപ്പിനെ സാധാരണയായി ‘ബിയര്‍ ബെല്ലി’ എന്നാണ് പറയുന്നത്.
ഒരു ദിവസം മൂന്നില്‍ കൂടുതല്‍ ബിയര്‍ കുടിക്കുന്ന പുരുഷന്മാര്ക്ക് അധികം കുടിക്കാത്ത പുരുഷന്മാരെ അപേക്ഷിച്ച് വയറിലെ കൊഴുപ്പ് കൂടുതലായിരിക്കാനുള്ള സാധ്യത 80 ശതമാനം കൂടുതലാണ്. മദ്യപിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനം സംഭവിക്കുകയും അത് വിശപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും. മദ്യം ഉള്ളിലെത്തുമ്പോള്‍ ശരീരം ആദ്യം മദ്യത്തിലെ ആല്‍ക്കഹോളിനെ കത്തിച്ച് കളയാനാണ് ശ്രമിക്കുന്നത്. അപ്പോള്‍ മറ്റ് കൊഴുപ്പുകളെ കത്തിക്കാതെ വരും. ഇതും വയര്‍ ചാടുന്നതിന് കാരണമാകുന്നു.




