Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ടതും കേട്ടതുമല്ല വരാനിരിക്കുന്നത്, വമ്പന്‍ ദൃശ്യ വിസ്മയം; കത്തനാര്‍ ട്രെയിലര്‍ എത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യസൂര്യ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാർ’ ട്രെയിലർ എത്തി. മലയാളത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ദൃശ്യ വിസ്മയമാകും സിനിമ സമ്മാനിക്കുകയെന്ന സൂചന ട്രെയിലർ നൽകുന്നു. മലയാളം ഉൾപ്പടെ 15 ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാകും ചിത്രമെത്തുക. ജയസൂര്യയുടെ ഏറ്റവും വലിയ ചിത്രമാകും കത്തനാർ.

‌അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ നമ്മൾ കാലങ്ങളായി കേട്ടു ശീലിച്ച കഥകളിൽ നിന്നും കണ്ട് ശീലിച്ച ചിത്രങ്ങളിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്തമായ ഒരു രീതിയിലാണ് ഇതിലെ കത്തനാർ വരുന്നതെന്ന് വ്യക്തം. ജയസൂര്യക്കൊപ്പം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ എന്നിവരും ചിത്രത്തിലുണ്ട്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘കത്തനാർ’ മലയാളത്തിലെ ഏറ്റവും വലിയ ബജറ്റേറിയ സിനിമയാണ്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ.രാമാനന്ദ് ആണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

Tags :

Recent News

Advertisement
WhiteswanTV Footer