Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പഞ്ചസാര കുറച്ചാല്‍ സൗന്ദര്യം കൂടും! വേറേയുമുണ്ട് ഗുണങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഞ്ചസാര കുറച്ചാല്‍ ഗുണങ്ങള്‍ അനേകമാണുള്ളത്. വയറ്റിലേയും കരളിലേയും കൊഴുപ്പ് കുറയാന്‍ സഹായിക്കും. ഇത് ചര്‍മത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു.

പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകള്‍ക്കും നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചര്‍മം ലഭിക്കാന്‍ സഹായിക്കും. മുഖക്കുരു അല്ലെങ്കില്‍ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു.

ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടതെ കുടിച്ചു ശീലിക്കാം. ജ്യൂസിന് പകരം പഴങ്ങള്‍ ശീലിക്കാം. പഴങ്ങള്‍ ജ്യൂസടിച്ചു കുടിക്കുമ്പോള്‍ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. കൂടാതെ പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസ് ആണെങ്കില്‍ അമിതമായ പഞ്ചസാര ചേര്‍ത്താണ് വിപണിയില്‍ ലഭിക്കുക.

വിപണിയില്‍ ലഭ്യമായ എനര്‍ജി ഡ്രിങ്കുകളില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. പകരം കരിക്കു പോലുള്ള പ്രകൃതിദത്ത പാനീയങ്ങള്‍ തെരഞ്ഞെടുക്കാം.

Tags :

Recent News

Advertisement
WhiteswanTV Footer