Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമേരിക്കയുടെ ഏറ്റവും വിലകൂടിയ ഡ്രോൺ ഹോർമുസ് കടലിടുക്കിൽ കാണാതായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്‌റാൻ: അമേരിക്കയും ഇറാൻയും തമ്മിലുള്ള സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ പുരോഗമിക്കാനിരിക്കെ മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ ശക്തമാകുന്നു. അമേരിക്കൻ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ ഡ്രോണായ MQ-4C Triton ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതീവ രഹസ്യ നിരീക്ഷണ ദൗത്യത്തിനിടെയാണ് ഡ്രോണുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഏകദേശം 180 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഈ ഡ്രോൺ കാണാതായത് അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു. സംഭവത്തിൽ ഇറാന്റെ പങ്കിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, മേഖലയിലാകെ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് വഴി നടക്കുന്ന കപ്പൽ ഗതാഗതം നിരീക്ഷിക്കുന്നതിനിടെയാണ് ഡ്രോൺ റഡാറുകളിൽ നിന്ന് മറഞ്ഞത്. ഇറാന്റെ ജാമിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്രോൺ പ്രവർത്തനരഹിതമാക്കിയതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer