എറണാകുളം: കോതമംഗലം കോട്ടപ്പടി പ്രദേശത്ത് രണ്ടാഴ്ച പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. കോട്ടേപ്പാടം പാടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുല്ല് ചെത്താൻ എത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു.
അതേസമയം, വേങ്ങൂർ സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളിയായ ഒരു യുവാവിനെ രണ്ടാഴ്ച മുമ്പ് കാണാതായതായി റിപ്പോർട്ടുണ്ട്. ഈ സംഭവവുമായി മൃതദേഹത്തിന് ബന്ധമുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം നടക്കുന്നത്. മൃതദേഹം പൂർണ്ണമായും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കും.




