ബെംഗളൂരു: ഐപിഎല്ലിൽ തന്റെ എക്കാലത്തേയും മോശം ഫോമിലൂടെ കടന്നുപോവുകയാണ് ഇന്ത്യൻ ബോളിങ് സൂപ്പർസ്റ്റാർ ജസ്പ്രീത് ബുമ്ര. മുംബൈ ഇന്ത്യൻസ് പേസർക്ക് സീസണിൽ ഇതുവരെ ഒരു വിക്കറ്റ് പോലും വീഴ്ത്താനായിട്ടില്ല. ലോകോത്തര ബാറ്റർമാരെ വിറപ്പിച്ച ബുമ്ര ഐപിഎലിലെ അഞ്ചു മത്സരങ്ങളിൽനിന്ന് 164 റൺസാണ് വഴങ്ങിയത്. അതിന് പിന്നാലെയാണ് മൈതാനത്ത് പൊതുവെ ശാന്തനായി കാണുന്ന ബുമ്ര ചൂടായി പ്രതികരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറല്ലാകുന്നത്. ഏപിൽ 12നു റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ബുമ്ര രോഷത്തോടെ പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Jasprit Bumrah looked visibly frustrated, kicking the ground and even picking up his run-up marker and throwing it away in anger after going wicketless in his 4 overs against RCB.
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) April 17, 2026
Meanwhile, some people are calling him a “snake,” but in reality, Bumrah is just desperate for a… pic.twitter.com/zxSGQg9NCE
സ്പെല്ലിന് ശേഷം ശേഷം തിരികെ വരുന്ന ബുമ്ര ദേഷ്യത്തോടെ താഴേയ്ക്കു കുനിഞ്ഞ് ആക്രോഷിക്കുന്നതും റൺ-അപ് മാർക്കർ വലിച്ചെറിയുകയും നിരാശയോടെ മൈതാനത്ത് ചവിട്ടിത്തെറിപ്പിക്കുന്നതുമാണ് വിഡിയോയിലുള്ളത്. മത്സരത്തിലാകെ നാല് ഓവറിൽ 35 റൺസാണ് ബുമ്ര വഴങ്ങിയത്. മത്സരം 18 റൺസിന് ആർസിബി വിജയിക്കുകയും ചെയ്തു.പവർപ്ലേയിൽ 8, മധ്യ ഓവറുകളിൽ 8.68, ഡെത്ത് ഓവറുകളിൽ 9.5 എന്നിങ്ങനെയാണ് ബുമ്രയുടെ ഇക്കോണമി.




