Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുപ്പത്തിമൂന്ന് കിലോമീറ്റർ കടക്കാൻ പണത്തിനൊപ്പം ആയുസ്സും പണയപ്പെടുത്തണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ദേശീയപാത 544-ൽ പാലിയേക്കരയ്ക്കും പന്നിയങ്കരയ്ക്കും ഇടയിലുള്ള 33 കിലോമീറ്റർ ദൂരം യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. 215 രൂപയോളം ടോൾ നൽകി യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതമായ യാത്രയ്ക്ക് പകരം മരണക്കെണികളാണ് പാതയിലുടനീളം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം മൂന്ന് ജീവനുകളാണ് ഈ പാതയിൽ പൊലിഞ്ഞത്. തെരുവുവിളക്കുകളില്ലാത്ത ഇരുളടഞ്ഞ റോഡുകൾ, അപകട മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, പണി നടക്കുന്നയിടങ്ങളിലെ അശാസ്ത്രീയമായ ഗതാഗത ക്രമീകരണങ്ങൾ എന്നിവ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.

​തൃശൂരിൽ നിന്ന് പാലക്കാട് ദിശയിലേക്ക് പോകുന്നവർ ആദ്യം നേരിടുന്നത് നടത്തറ ജംക്‌ഷനിലെ അപകട മുനമ്പാണ്. പാതയിലെ മറ്റു പ്രധാന ജംക്‌ഷനുകളിലെല്ലാം മേൽപാലങ്ങൾ ഉയർന്നിട്ടും നടത്തറ ഇപ്പോഴും സിഗ്നൽ സംവിധാനത്തിൽ തുടരുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. ലോറികൾ പലപ്പോഴും സിഗ്നൽ അവഗണിച്ചു പായുന്നതും മണ്ണുത്തി ഭാഗത്തേക്ക് സർവീസ് റോഡ് ഇല്ലാത്തതിനാൽ വാഹനങ്ങൾ എതിർദിശയിലൂടെ വരുന്നതും അപകടങ്ങൾ പതിവാക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇവിടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.

​അപകടങ്ങൾ ഒഴിവാക്കാൻ നിർമിച്ച മണ്ണുത്തി മേൽപാലവും യാത്രക്കാർക്ക് സുരക്ഷിതമല്ലെന്നതാണ് വസ്തുത. മഴക്കാലത്ത് പാലത്തിന് മുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയാൻ ഇടയാക്കുന്നു. കോടികൾ ചെലവിട്ട് നിർമിച്ച പാലത്തിന് മുകളിലെ അശാസ്ത്രീയ നിർമാണവും വെള്ളക്കെട്ടും ഇരുചക്ര വാഹനയാത്രക്കാരെയാണ് വല്ലാതെ ബുദ്ധിമുട്ടിക്കുന്നത്. അടുത്തിടെ ഇവിടെയുണ്ടായ അപകട ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു. ടോൾ പിരിവിൽ കാണിക്കുന്ന ആവേശം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ കാണിക്കുന്നില്ലെന്ന പരാതി ശക്തമാണ്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer