മലപ്പുറം: വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകള്‍ തസ്‌നിയ ആണ് മരിച്ചത്.
വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രി മരണപ്പെട്ടു. കരങ്കപ്പാറ ജി.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു തസ്‌നിയ.




